തുലാവര്‍ഷമേ നിനക്കായി ....
വിരഹ വേദനയോര്ത് വിതുമ്പുന്ന സഖീ .........നിനക്കാശംസകള്‍ .
നിന്‍റെ പിന്‍വാങ്ങല്‍ അത് കവിതയില്‍ മാത്രമല്ല , കവിഹൃദയത്തിലും വേദന തന്നെ .
വേനലില്‍ നിന്‍റെ തലോടലിനെക്കാള്‍ തുലാവര്‍ഷത്തെ ആ ആര്‍ത്തനാദം ഞാനെത്രയോ ഇഷ്ട്ടപ്പെട്ടിരുന്നു .
നീലമേഘങ്ങള്‍ നിന്റെ വരവരിയിക്കുമ്പോള്‍,
ഇളം തെന്നല്‍ നിന്നെ ആനയിക്കുമ്പോള്‍,
മണ്ണിലേക്ക് നീ പെയ്തിറങ്ങുമ്പോള്‍,
എത്രയോ നന്നായി നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു.
അതിലേറെ ആ നാദത്തെ പ്രണയിച്ചിരുന്നു .
നിന്നിലെ മേഘമല്‍ഹാര്‍ എന്‍റെ ജനല്പ്പാളിയില്‍ താളം പിടിക്കുമ്പോള്‍
എന്‍റെ അദരങ്ങള്‍ പാടിയത് നീ അറിഞ്ഞിരുന്നുവോ ?
നിറക്കൂട്ടുകളിലേക്ക് പെയ്തിറങ്ങുമ്പോള്‍ ഞാന്‍ തിരഞ്ഞതും നിന്നെയായിരുന്നു .
നിറം നിഷേധിക്കപ്പട്ട സഖീ ,അവിടെയും എന്നിലെ കടും ചായം നീ മാത്രമായിരുന്നു.
വിരഹം വേദനയാകുംപോള്‍ ,അവ മഞ്ഞു കണികകളായി പൊഴിയുമ്പോള്‍ സഖീ .........
...നിനക്കായി എന്‍റെ ആശംസകള്‍ മാത്രം ..
'സ്നേഹിക്കുന്നു നിന്നെ ഞാന്‍
എന്നിലും ഏറെ ,
എങ്കിലും സഖീ നിന്‍
വിരഹം ദുഖമായി .
നാളെ നിന്‍ വരവും എന്റെ പ്രതീക്ഷയും
അസ്തമിക്കും നേരം വിധൂരമത്രേ'...
